റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി ഗദ്ദർ 2 സംഘം . ഗദർ2 സംവിധായകൻ അനിൽ ശർമ്മയ്ക്കൊപ്പമാണ് ഉത്കർഷ് ശർമ്മ, സിമ്രത് കൗർ, മ്നൈഷ് വാധ്വ എന്നിവർ യോഗി ആദിത്യനാഥിനെ കാണാൻ എത്തിയത് .
ഗദ്ദർ 2 ടീം മുഖ്യമന്ത്രി യോഗിയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . യോഗി ഇവർക്കൊപ്പം ഗദ്ദർ 2 ചിത്രം കണ്ടു. ബോക്സ് ഓഫീസിൽ അടുത്തിടെ ചിത്രം 400 കോടി ക്ലബ്ബിൽ ഇടംപിടിച്ചു . അതിനു പിന്നാലെ എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞ് സണ്ണി ഡിയോൾ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു.‘ നിങ്ങൾ സിനിമ വളരെയധികം ഇഷ്ടപ്പെട്ടതിന് എല്ലാവരോടും ആദ്യം നന്ദി പറയുന്നു . ഗദർ2 നെ ഇത്രയധികം ഇഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പ്രേക്ഷകർ കാരണം 400 കോടി കടന്നിരിക്കുന്നു, മുന്നോട്ട് പോകാൻ കാത്തിരിക്കുകയാണ്. “ എന്നാണ് സണ്ണി ഡിയോൾ പറയുന്നത് .
ചിത്രത്തിൽ സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2001-ലെ ഹിറ്റ് ചിത്രമായ ഗദർ: ഏക് പ്രേം കഥയുടെ തുടർച്ചയാണ് ഈ ചിത്രം
Comments