പാലക്കാട്: അട്ടപ്പാടിയിൽ പശുവിന് നേരെ കാട്ടാന ആക്രമണം. ചിറ്റൂർ വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വെങ്കക്കടവില്‍ ഊരിന് സമീപം പശുവിനെ മേയാൻ വിട്ടതായിരുന്നു നഞ്ചൻ. ഈ സമയം കാടിറങ്ങി വന്ന ഒറ്റയാൻ പശുവിന്റെ കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആഴത്തിലുള്ള മുറിവുകളില്‍ നിന്നും ചോരയോലിക്കുന്നതിനാൽ ഭക്ഷണമെടുക്കാനാകാത്ത അവസ്ഥയിലാണ് പശു ഇപ്പോൾ.
പ്രദേശത്ത് കാട്ടാന ശല്യം സ്ഥിരമമെന്നും കൃഷി ചെയ്യാനോ വളർത്തു മൃഗങ്ങളെ വളർത്താനോ പറ്റാത്ത സ്ഥിതിയാണെന്നും നഞ്ചൻ പറയുന്നു. കഴിഞ്ഞ ദിവസം ഊരിലെ മറ്റൊരു വീടിന് സമീപവും ഒറ്റയാന്‍ എത്തിയിരുന്നു.
Comments