പാലക്കാട്: ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ്സ് യാത്രികരായ എട്ടു പേർക്ക് പരിക്കേറ്റു. പാലക്കാട് മണപ്പുള്ളിക്കാവിലായിരുന്നു സംഭവം.
കണ്ടെയിനർ ലോറിയുടെ പിന്നിൽ ബസ് ഇടിക്കുകായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം സംഭവിച്ച ആരുടെയും നില ഗുരുതരമല്ല.
Comments