ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ -3 വിജയകരമായി ലാൻഡിംഗ് നടത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചപ്പോൾ, ഐഎസ്ആർഒ അതിന്റെ തത്സമയ സ്ട്രീമിംഗിലൂടെ മറ്റൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് .
ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഈ ദൗത്യത്തിന്റെ തത്സമയ സംപ്രേഷണം എക്കാലത്തും ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് സ്ട്രീമിംഗായി. 8.06 ദശലക്ഷം പേർ ഈ ദൃശ്യങ്ങൾ കണ്ടതായി ഗ്ലോബൽ ഇൻഡക്സാണ് റിപ്പോർട്ട് ചെയ്തത്. 2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിന്റെ സമകാലിക കാഴ്ചക്കാരെ പോലും ഇത് പിന്നിലാക്കി.
യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് ദൗത്യത്തിന്റെ വീഡിയോയാണ്. ഈ വീഡിയോ 76,017,412 പേർ കണ്ടതായാണ് യൂട്യൂബിലെ കണക്ക്.6.15 ദശലക്ഷം പേർ കണ്ട ബ്രസീൽ -ദക്ഷിണ കൊറിയ ഫുട്ബോൾ മത്സരമാണ് ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ യൂട്യൂബ് ലൈവ്. ബ്രസീലിന്റെ തന്നെ മറ്റൊരു മത്സരമാണ് മൂന്നാം സ്ഥാനത്തുള്ളത്.
Comments