കൊച്ചി : കേന്ദ്ര ചലച്ചിത്ര അവാർഡുകളെ വിമർശിക്കുന്നവർക്കെതിരെ നടൻ ഹരീഷ് പേരടി . സംസ്ഥാന ചലച്ചിത്ര അവാർഡിൽ കൈകടത്തലുകൾ ഉണ്ടായപ്പോൾ വായിൽ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം ഇപ്പോൾ കേന്ദ്ര സർക്കാറിന്റെ അവാർഡുകൾക്ക് കാവി നിറമാണെന്ന് പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്റെ നേരിട്ടുള്ള ഇടപെടലുകൾ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നടന്നിട്ടുണ്ട് എന്ന് ജൂറിയിലെ അംഗങ്ങൾ പറയുന്ന ശബ്ദരേഖങ്ങൾ കേട്ടവരാണ് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യരെല്ലാം …അന്ന് ഒരക്ഷരം മിണ്ടാതെ വായിൽ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം കേന്ദ്ര സർക്കാറിന്റെ അവാർഡുകൾക്ക് കാവി നിറമാണെന്ന് പറയുന്നു…ആയിരിക്കാം…അല്ലായിരിക്കാം… ഊഹങ്ങൾ മാത്രം…പക്ഷെ ഇവിടെ ഊഹങ്ങൾ അല്ല..സാമാന്യ ജനത്തിന് മനസ്സിലാവുന്ന തെളിവുകൾ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഉണ്ടായിട്ടും ഒരു ഉള്ളുപ്പുമില്ലാതെ ഇത്തരം വൃത്തികേടുകളോട് മൗനം മാത്രം ശീലിച്ച ഈ കപട ഇടതു ബുദ്ധിജീവികളല്ലെ തീവ്രമായ യഥാർത്ഥ സാംസ്കാരിക ഫാസിസ്റ്റുകൾ ?..മലയാളമേ..സാംസ്കാരിക കേരളത്തിലെ വ്യാജ ഇടതുചളികൾ ധാരാളം കഴുകി കളയാനുണ്ട്.- ഇത്തരത്തിലാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Comments