കോഴിക്കോട്: വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി ജുനൈദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിക്കായി പോലിസ് കഴിഞ്ഞ ദിവസം മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ഒരു തുമ്പും കിട്ടാത്തതിനെ തുടർന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പെൺകുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് കോളേജിൽ നിന്നും കാണാതായത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ സഹപാഠികളോട് വിവരം തിരക്കി. എന്നാൽ, വ്യക്തമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച, കുണ്ടുതോടയിൽ നിന്നും ഫോൺ കണ്ടെത്തുകയായിരുന്നു.
ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വീട്ടിൽനിന്ന് എംഡിഎംഎയും കണ്ടെടുത്തിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വൈദ്യ പരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും വീഡിയോകളും പ്രതി പകർത്തിയതായി പോലീസ് പറയുന്നു. പ്രതിക്കെതിരെ ഐ പി സി 376 ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെത്തിയതിലും ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments