തൃശൂർ: വരവൂരിൽ ഇതരസംസ്ഥാന തൊഴിലാളി തൊഴിലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി അറസ്റ്റിൽ. വരവൂർ സ്വദേശി വിജയനാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. തേപ്പ് പണിക്കാരനായ വിജയൻ ബസ് കാത്ത് നിൽക്കവെ ആക്രമണത്തിന് ഇരയാകുകയായിരുന്നു.
വാൾ കൊണ്ട് വെട്ടിയതിൽ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വാൾ വലിച്ചെറിഞ്ഞ് മുനിച്ചാമി ഓടി രക്ഷപ്പെട്ടു. ചെറുതുരുത്തി പോലീസും പ്രദേശവാസികളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. വിജയനൊപ്പം ജോലി ചെയ്തിരുന്നതാണ് മുനിച്ചാമി. ഇയാളുമായുള്ള തർക്കത്തെ തുടർന്നായിരുന്നു വെട്ടിക്കൊല്ലാനുള്ള ശ്രമം.
Comments