തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ ഹരിഹര പുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസ്തിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
അര നൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഹരിഹരപുത്രൻ. പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, സുഖമോ ദേവീ എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഏകദേശം 50 വർഷത്തോളം സിനിമ മേഖലയിൽ സജീവമായിരുന്നു അദ്ദേഹം.
ഹരിഹര പുത്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സഹപ്രവർത്തകർ രംഗത്തെത്തി. ‘ചലച്ചിത്ര ചിത്രസംയോജകൻ ഹരിഹരപുത്രൻ വിഷ്ണുപദം പൂകി. എന്റെ ആദ്യകാല ചിത്രങ്ങളിലെല്ലാം എഡിറ്റർ ആയി പ്രവർത്തിച്ച വ്യക്തിയായിരുന്നു. ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേരുന്നു’ എന്ന്് സംവിധായകൻ വിജി തമ്പി ഫേസ്ബുക്കിൽ കുറിച്ചു.
Comments