കാസർകോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ(28) ആണ് മുംബൈയിൽ പിടിയിലായത്. ചിറ്റാരിക്കൽ എസ്എച്ച്ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
13 കാരിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾ നേപ്പാളിലേക്ക് കടന്നുകളഞ്ഞു. നേപ്പാളിൽ അനൂപ് മേനോൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. വ്യാജപേരിൽ പുതിയ പാസ്പോർട്ട് എടുക്കാൻ നേപ്പാളിൽ നിന്നും മുംബൈയിൽ എത്തിയപ്പോഴാണ് ആന്റോ ചാക്കോച്ചനെ പോലീസിന്റെ പിടികൂടിയത്.
മൂന്ന് പോക്സോ കേസുകളാണ് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പേരിൽ നിലവിലുള്ളത്.
Comments