തിരുവനന്തപുരം: ഓണക്കോടി വിതരണത്തിനെത്തിയ നടൻ സുരേഷ് ഗോപിയെ അത്ഭുതപ്പെടുത്തി കോട്ടൂർ നിവാസികൾ. പ്രദേശത്തെ പൊത്തോട് സെറ്റിൽമെന്റ് കോളനിയിൽ എത്തിയ താരത്തിനാണ് വൻ വരവേൽപ്പ് നൽകിയത്. മൂകാംബിക ഭക്തജനക്കൂട്ടായ്‌മയായ മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വസ്ത്രസമർപ്പണത്തിന്റെ ഉദ്‌ഘാടനത്തിനാണ് നടൻ കോട്ടൂർ എത്തിയത്. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ സുബ്രഹ്മണ്യ അഡിഗയും മുഖ്യാതിഥിയായിരുന്നു.
സ്വീകരണത്തിന് ശേഷം പൊത്തോട് നിവാസികൾ നസ്‍കിയ കരിക്കിൻ വെള്ളം കുടിക്കവെ ആയിരുന്നു അതിൽ ഇട്ടിരുന്ന സ്ട്രോ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഈറത്തണ്ടിൽ നിർമ്മിച്ച തീർത്തും പ്രകൃതിദത്തമായ സ്ട്രോയാണെന്ന് അറിഞ്ഞത്. ശേഷം കരിക്ക് കുടിക്കാൻ ഉപയോഗിച്ച ഈറത്തണ്ട് കഴുകി കാറിലേക്കും വെച്ചു.
താരത്തിന്റെ ഇത്തരത്തിലെ പ്രവൃത്തി കണ്ട് നിന്നവരെയെല്ലാം അമ്പരപ്പിച്ചു. ഇത്തരം പ്രകൃതിജന്യമായ വസ്തുക്കളുടെ ഉപയോഗം നഗരവാസികളിലേക്കും പകർന്നു നൽകേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അതിനു വേണ്ട പൂർണപിന്തുണ തന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് പൊത്തോട് നിവാസികളെ അറിയിച്ചതിന് ശേഷമാണ് താരം അവിടെ നിന്നും മടങ്ങിയത്.
Comments