ന്യൂഡൽഹി: 72 വർഷം നീണ്ടുനിന്ന 370-ാം വകുപ്പിന് വെറും 72 മണിക്കൂർകൊണ്ട് ഭേദഗതി ചെയ്തുവെന്ന് ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ റാം മാധവ്. കേസരി അമൃതശതം പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 370-ാം വകുപ്പ് ഭേദഗതി കൊണ്ടവന്നിട്ട് ആരുടെയും കണ്ണുന്നീർ വീണില്ലെന്നും നിശ്ചയദാർഢ്യമുള്ള പ്രധാനമന്ത്രിയായതിനാലാണ് ഇത് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്‌ട്രീയക്കാർക്കും ഭീകരവാദികൾക്കും മാത്രമാണ് 370-ാം വകുപ്പ് റദ്ദാക്കിയതിൽ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ പഞ്ചായത്ത് സംവിധാനം ഇപ്പോൾ കേരളത്തിനേക്കാൾ മികച്ചതാണെന്നും പ്രദേശത്തെ വിനോദസഞ്ചാരം വർദ്ധിച്ചത് വഴി ജനങ്ങളുടെ ബന്ധം ദൃഢമായെന്നും ആറ് മാസത്തിൽ കൂടുതൽ ഒരു ഭീകരവാദിക്കും കശ്മീരിൽ ആയുസ്സില്ലെന്നും ജനങ്ങളുടെ പിന്തുണയുള്ളതിനാലാണ് ഇത് സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് കശ്മീരിലുണ്ടായത്. വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. നുഴഞ്ഞുകയറ്റവും കല്ലേറും അടക്കുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാകുകയും വർഷങ്ങളോളം നടക്കാതിരുന്ന ആഘോഷങ്ങൾ ഇന്ന് ശാന്തമായി സംഘടിപ്പിക്കൻ സാധിച്ചിട്ടുണ്ടെന്നും. ജി20 യോഗങ്ങൾ നടത്തുന്ന വഴി കശ്മീരിലെ ഈ വസ്തുതകളെ ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇന്ന് ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്.
Comments