കൊല്ലം: കളക്ടറേറ്റിലെ ഓണാഘോഷം കളറാക്കി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ. കളക്ടറേറ്റിലെ ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് ഡാൻസ് ചെയ്താണ് കളക്ടർ പരിപാടി ഗംഭീരമാക്കിയത്. കളക്ടറുടെ ഡാൻസിന്റെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ആദ്യം ഓണപ്പാട്ടിനും ശേഷം സിനിമാറ്റിക് ഡാൻസിനും കളക്ടർ ചുവടുവെച്ചു. കേരള വേഷത്തിൽ കൂളിം ഗ്ലാസ് ധരിച്ചുള്ള കള്കടറുടെ ഓണാഘോഷ ഡാൻസ് വീഡിയോ ജീവനക്കാരാണ് പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. തൃശൂർ ജില്ലാ കളക്ടർ ആർ. കൃഷ്ണ തേജയും സഹപ്രവർത്തകർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. സഹപ്രവർത്തകർക്കൊപ്പം വടം വലി മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
2021ൽ ആണ് അഫ്സാന പർവീൺ ഐ.എ.എസ് കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ജാർഖണ്ഡിലെ റാഞ്ചിയാണ് അഫ്സാന പർവീണിന്റെ സ്വദേശം.
Comments