കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ തുടർനടപടികളുമായി മുന്നോട്ട് പോകാമെന്ന് പോലീസിന് നിയമോപദേശം. പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലാണ് നിയമോപദേശം. ഇതുപ്രകാരം കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാം.
മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പോലീസ് എടുത്ത കേസിൽ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യാനും കുറ്റപത്രം സമർപ്പിക്കാനും പോലീസിന് സാധിക്കും. ജില്ലാ ഗവ. പ്ലീഡർ കെ എൻ ജയകുമാറാണ് നിയമോപദേശം നൽകിയത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്ന് വ്യക്തമാണെന്നും നിയമോപദേശത്തിലെ പരാമർശിക്കുന്നുണ്ട്. രണ്ടുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തുക. ജില്ലാ ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ കെ.എൻ.ജയകുമാറാണ് ഇതു സംബന്ധിച്ച നിയമോപദേശം അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപി കെ.സുദർശന് നൽകിയത്.
Comments