ന്യൂഡൽഹി: ചുമയ്‌ക്കുള്ള നിരോധിത സിറപ്പ് കടത്താൻ ശ്രമിച്ച രണ്ട് പേരെ വ്യത്യസ്ത കേസുകളിലായി ബിഎസ്എഫ് സംഘം പിടികൂടി. ആകെ 644 കുപ്പി സിറപ്പുകളാണ് ബിഎസ്എഫ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത സിറപ്പിന് ഏകദേശം 1,29,834 രൂപ വിലവരും. വിധ സംഭവങ്ങളിലായി നേരത്തെയും ഇത്തരത്തിൽ നിരോധിത സിറപ്പുകൾ പിടികൂടിയിരുന്നു. നിരോധിത മരുന്നുകൾ അനധികൃതമായി ഇന്ത്യയിൽ എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ഹക്കീം പൂർ ബോർഡറിൽ നിന്നാണ് ആദ്യ സംഘത്തെ പിടികൂടിയത്. സംശയാസ്പദമായി കണ്ടെത്തിയ ഒരു കാർ തടഞ്ഞ് ബിഎസ്എഫ് സംഘം നടത്തിയ പരിശോധനയിലായിൽ കാറിന്റെ പിൻ സീറ്റിൽ നിന്ന് 196 കുപ്പി നിരോധിത സിറപ്പ് കണ്ടെത്തുകയുമായിരുന്നു. കാറിൽ ഉണ്ടായിരുന്നയാളെ ഉടൻ തന്നെ പിടികൂടുകയും ചെയ്തു.
അതേസമയം മറ്റൊരു സംഭവത്തിൽ കാളാഞ്ചി ബോർഡർ പോസ്റ്റിൽ നിന്ന് 448 കുപ്പി സിറപ്പുമായി മറ്റൊരാളെയും ബിഎസ്എഫ് സംഘം പിടികൂടിയിരുന്നു
Comments