അഗർത്തല: തിപ്രാ മോത നേതാവ് പ്രദ്യോത് ദേവും അമിത് ഷായുമായും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം അമിത് ഷായെ കണ്ടത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം. വരുന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പിന്തുണയ്‌ക്കുമെന്ന സിപിഎമ്മിന്റെ അവകാശവാദം പ്രദ്യോത് പൂർണമായും തള്ളി.
ത്രിപുരയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരുടെയും കൂടിക്കാഴ്ച. സെപാഹിജാല ജില്ലയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം തിപ്രാ മോതയുടെ പിന്തുണ തേടിയിരുന്നു, എന്നാൽ സിപിഎമ്മിന്റെ ആവശ്യം പൂർണമായും നിരാകരിച്ചാണ് പ്രദ്യോത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കാൻ തന്റെ പാർട്ടി തയ്യാറല്ലെന്ന് തിപ്ര മോത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തിപ്രാമോതക്കാർ, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. തങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിച്ചവരുടെ പിന്നാലെ പോകരുത്, സമൂഹമാദ്ധ്യമത്തിൽ കൂടി അദ്ദേഹം അുഭാവികളോടും പ്രവർത്തകരോടും പറഞ്ഞിരുന്നു. പരോക്ഷമായി സിപിഎമ്മിനെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. ഉപതിരഞ്ഞെടുപ്പിൽ തിപ്ര മോത മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. തിപ്രാ മോത ബിജെപിയെ പിന്തുണയ്‌ക്കാനാണ് സാധ്യത.
സിപിഐഎം എംഎൽഎ സാംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് ബോക്‌സാനഗർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് ധൻപൂരിലെ എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ആ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിപ്രാ മോതയുടെ നിലപാട് ഉപതിരഞ്ഞെടുപ്പിൽ നിർണായകമാണ്. ഇത് വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പ് ജനങ്ങളുടെ അനുഭാവം വ്യക്തമാക്കും.
Comments