ബൈക്ക് റിപ്പയറിംഗും , റൈഡിംഗും ഒക്കെ വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഇപ്പോൾ പാചകത്തിന് പിന്നാലെയാണ് . തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്ഥിതി ചെയ്യുന്ന മോദി ചോക്ലേറ്റ് ഫാക്ടറിയിലാണ് രാഹുൽ എത്തിയത് . ഇതിന്റെ ദൃശ്യങ്ങളും രാഹുൽ പങ്ക് വച്ചിട്ടുണ്ട് . . അവിടെ രാഹുൽ ചോക്ലേറ്റ് ഉണ്ടാക്കുന്നതും , ചോക്ലേറ്റിന്റെ രുചിയെ പുകഴ്‌ത്തുന്നതുമൊക്കെ വീഡിയോയിൽ കാണാം . ചോക്ലേറ്റിന്റെ ഇത്രയും രുചി ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും രാഹുൽ വീഡിയോയിൽ പറയുന്നു.
ആദ്യം രാഹുൽ ചോക്ലേറ്റ് ഫാക്ടറിയുടെ ഉടമ മുരളീധർ റാവുവിനെയും ഭാര്യ സ്വാതിയെയും കാണുന്നതും, കയ്യുറകളും ഏപ്രണും ധരിച്ച് ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിക്കുന്നതും കാണാം. ഇതിനിടയിൽ അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരുമായും രാഹുൽ സംവദിക്കുന്നുണ്ട്.70 സ്ത്രീകളുടെ സംഘമാണ് ഈ ജനപ്രിയ ചോക്ലേറ്റ് ഫാക്ടറി നടത്തുന്നത് . ഇന്ത്യയിലെ എംഎസ്എംഇ മേഖലയുടെ സാധ്യതകളുടെ മികച്ച ഉദാഹരണമാണ് മോദി ചോക്ലേറ്റ് ഫാക്ടറി .
Comments