ന്യൂഡൽഹി : പാകിസ്താൻ ആരാധകരുടെയും മനം കവർന്ന് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര . രണ്ടാം സ്ഥാനത്ത് എത്തിയ പാകിസ്താൻ താരം അർഷാദ് നദീമിനെയും ഇന്ത്യൻ ദേശീയ പതാകയ്ക്ക് താഴെ ചേർത്ത് നിർത്തിയാണ് നീരജ് ചിത്രങ്ങൾക്ക് പോസ് ചെയ്തത് .
“എന്തൊരു ദിവസം! . എനിക്ക് ഇത്രയും ദൂരം പോകാനുള്ള കഴിവ് തന്നതിന് അല്ലാഹുവിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏതെങ്കിലും പാകിസ്താൻ അത്ലറ്റ് മെഡൽ നേടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്,” നദീം പറഞ്ഞു .
അതേസമയം, ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിനിടെ എന്തുകൊണ്ടാണ് പാക് പതാക നദീമിന്റെ പക്കലില്ലാത്തതെന്ന ചോദ്യവും ഉയർന്നു. പാകിസ്താനുവേണ്ടി വെള്ളിമെഡൽ നേടിയ അർഷാദ് നദീമിന് പാക് പതാക നൽകാൻ ആരുമില്ലായിരുന്നോ, ഇന്ത്യയുടെ നീരജ് ചോപ്രയും അത്ഭുതപ്പെട്ടു – എന്നാണ് ചില കമന്റുകൾ. അതേസമയം നദീമിനെ ഇന്ത്യൻ പതാകയ്ക്ക് തഴെ ചേർത്തിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പാകിസ്താനികളടക്കം രംഗത്തെത്തി.
Comments