ന്യൂഡൽഹി : മേഘങ്ങളിൽ നിന്ന് റഡാറിനെ സംരക്ഷിക്കുന്ന ശാസ്ത്രജ്ഞനെപ്പോലെയായിരുന്നു ജവഹർലാൽ നെഹ്‌റുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് . ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസി രൂപീകരിക്കുന്നതിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു നൽകിയ സംഭാവന ആർക്കും ദഹിക്കുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു .
നെഹ്‌റു വലുതായി സംസാരിക്കുക മാത്രമല്ല വലിയ കാര്യങ്ങളാണ് ചെയ്തത് . നെഹ്‌റു ശാസ്ത്രീയ സമീപനം പ്രോത്സാഹിപ്പിച്ചിരുന്നു. ഐഎസ്ആർഒയുടെ നിർമ്മാണത്തിൽ അദ്ദേഹം നൽകിയ സംഭാവന ദഹിക്കാത്തവർ, ടിഐഎഫ്ആർ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്) സ്ഥാപക ദിനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. മേഘങ്ങളിൽ നിന്ന് റഡാറിനെ സംരക്ഷിക്കുന്ന ഒരു ശാസ്ത്രജ്ഞനെപ്പോലെ, അദ്ദേഹം വലിയ കാര്യങ്ങൾ സംസാരിക്കുക മാത്രമല്ല, വലിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. – സോഷ്യൽ മീഡിയയിൽ ജയറാം രമേശ് പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
Comments