ന്യൂഡൽഹി: യുപി സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എ.എ.ജി) ആയി മലയാളി അഭിഭാഷകനെ നിയമിച്ചു. തൃപ്പൂണിത്തുറ സ്വദേശി കെ പരമേശ്വറിനെയാണ് എ.എ.ജിയായി നിയമിച്ചത്. സുപ്രീം കോടതിയിലുള്ള യുപി സർക്കാരിന്റെ കേസുകൾ വാദിക്കുന്നതിനായാണ് പരമേശ്വറിനെ നിയമിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ നിരവധി കേസുകളിൽ അമിക്കസ്‌ക്യൂറിയായി പരമേശ്വർ പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി നേവൽ പബ്ലിക് സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യഭ്യാസം. ഹൈദരാബാദ് നൽസാർ നിയമ സർവകലാശാലയിൽ നിന്നും സ്വർണമെഡലോടെയാണ് പരമേശ്വർ നിയമ ബിരുദം പൂർത്തിയാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വാഷിംഗ്ടൺ ഡിസിയിൽ മ്യൂട്ട്കോർട്ടിലും പങ്കെടുത്തിരുന്നു.
Comments