ന്യൂഡൽഹി : ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവാണ് ജാവലിൻ ത്രോ താരം നീരജ് ചോപ്ര . രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ നീരജിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത് . ഇതിനിടെ ത്രിവർണ്ണ പതാകയിൽ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് നീരജ് ചോപ്രയുടെ അടുത്തെത്തിയ വിദേശവനിതയുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. സ്പോർട്സ് ജേണലിസ്റ്റ് ജോനാഥൻ സെൽവരാജാണ് നീരജ് ചോപ്രയുടെ ഫോട്ടോ പങ്ക് വച്ചത് .
ഹംഗേറിയൻ സ്ത്രീയാണ് നീരജ് ചോപ്രയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് എത്തിയത് . ത്രിവർണ പതാകയിൽ ഓട്ടോഗ്രാഫ് വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത് . എന്നാൽ തീർച്ചയായും ഓട്ടോഗ്രാഫ് നൽകുമെന്ന് നീരജ് പറഞ്ഞു. പക്ഷെ ത്രിവർണ പതാകയിൽ ഒപ്പിടാൻ കഴിയില്ലെന്നും നീരജ് പറഞ്ഞു. ശേഷം സ്ത്രീയുടെ ടീ ഷർട്ടിലാണ് നീരജ് ഓട്ടോഗ്രാഫ് നൽകിയത്.
പാക് താരം അർഷാദിനെ ഇന്ത്യൻ പതാകയ്ക്ക് കീഴെ നിർത്തിയതിനും പലരും നീരജിനെ അഭിനന്ദിച്ചിരുന്നു .
Comments