തൃശൂർ: കുന്നംകുളത്ത് കൊറിയർ വഴി വൻ കഞ്ചാവ് വേട്ട. ബാംഗ്ലൂരിൽ നിന്ന് വടക്കാഞ്ചേരി റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ സ്ഥാപനത്തിലേക്കാണ് കഞ്ചാവ് കടത്തുന്നത്. സംഭവത്തിൽ ആനായ്‌ക്കൽ പോർക്കളേങ്ങാട് സ്വദേശി വൈശാഖിനെ പിടികൂടി.
ഇയാളിൽ നിന്നും മുന്തിയ ഇനം കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. രണ്ട് പാക്കറ്റുകളിലായി 100 ഗ്രാം മുന്തിയ ഇനം ഗ്രീൻ ലീഫ് കഞ്ചാവാണ് പിടികൂടിയത്.
Comments