ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നരേന്ദ്രമോദിയും തമ്മിൽ ഫോൺ സംഭാഷണം നടന്നു. ഉഭയകക്ഷി സഹകരണത്തിലെ നിരവധി വിഷയങ്ങളുടെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ബ്രിക്സ് ഉച്ചകോടി, പ്രാദേശിക, ആഗോള വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ച്ചപ്പാടുകൾ എന്നിവ സംഭാഷണത്തിൽ ചർച്ചയായി.
അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പുടിൻ മോദിയെ അറിയിച്ചു. യോഗത്തിന് എത്താൻ സാധിക്കില്ലെന്നും എന്നാൽ രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ജി-20 യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി-20യുടെ ഭാഗമായി റഷ്യ നൽകുന്ന സഹായങ്ങൾക്ക് നരേന്ദ്രമോദി പുടിനോട് നന്ദി രേഖപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം തുടർന്നും ശക്തമായി തന്നെ മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങളും അറിയിച്ചു.
Comments