ആലപ്പുഴ: പള്ളിപ്പാട് എയർഗണ്ണിൽ നിന്നും വെടിയേറ്റ് മദ്ധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ പ്രസാദ് പിടിയിലായിട്ടുണ്ട്. സോമന്റെ വയറിലും മുതുകിലും ആണ് വെടിയേറ്റത്. കുടുംബവഴക്കിനെ തുടർന്നുള്ള വാൿതർക്കമാണ് വെടിവെപ്പിൽ അവസാനിച്ചത്.
സംഭവത്തിൽ ബന്ധുകൂടിയായ സോമനെ പോലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരം സോമന്റെ ഇരട്ട സഹോദരനുമായി പ്രസാദ് വഴക്കിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാൻ സോമൻ വീട്ടിലെത്തിയപ്പോൾ ഇയാൾ എയർഗണ്ണെടുത്ത് വെടി വെക്കുകയായിരുന്നു. വെടിയേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments