കോട്ടയം: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പില് വീട്ടില്‍ റ്റി.എസ്.സാലിഹിനെ (46) യാണ് പോലീസ് പിടികൂടിയത്.
കോട്ടയം ചെങ്ങളത്തുള്ള സ്കൂളിലെ അറബിക് അദ്ധ്യാപകനാണ് സാലിഹ്. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡന വിവരം അദ്ധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയും അദ്ധ്യാപകനെതിരെ പീഡന പരാതി നല്‍കിയിട്ടുണ്ട്.
Comments