കൊച്ചി: കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച കേസിലെ പ്രതികൾ പിടിയിൽ. പടമുകൾ കുരീക്കോട് വീട്ടിൽ നാദിർഷ (24), പടമുകൾ പള്ളിപ്പറമ്പിൽ വീട്ടിൽ അബിനാസ് (23) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽറാസിക് എന്ന യുവാവ് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം പടമുകൾ പാലച്ചുവട് ജങ്ഷന് സമീപത്ത് വെച്ചാണ് യുവാക്കൾ അബ്ദുൽറാസികിനെ ആക്രമിച്ചത്. തുടർന്ന് കല്ലുകൊണ്ട് ഇയാളെ തലയിൽ ഇടിക്കുകയും പിന്നീട് കഴുത്തിൽ ചുറ്റിപ്പിടിച്ച ശേഷം ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു. പ്രതികൾ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികളായിരുന്നു.
Comments