ചന്ദ്രനിൽ ഒരാഴ്ച പൂർത്തീകരിച്ച് ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3. ചന്ദ്രനിലെ ദക്ഷിണ ധ്രുവ മേഖലയിൽ ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ചെന്നിറങ്ങിയത്. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമാണ്. അതിനാൽ ഇനി ഒരാഴ്ച കൂടി ബാക്കി നിൽക്കുമ്പോൾ നിരവധി പഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിക്രം ലാൻഡറിലെ പേലോഡിൽ നിന്നുള്ള ആദ്യ വിവരങ്ങൾ ഇസ്രോ പുറത്തുവിട്ടിരുന്നു. ദക്ഷിണധ്രുവ മേഖലയ്‌ക്ക് സമീപത്തെ ചാന്ദ്രോപരിത്തലത്തിലെ താപ വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങളാണ് വിക്രം പങ്കുവെച്ചത്. ചന്ദ്ര പ്രതലത്തിൽ പൂഴിക്ക് താപചാലക ശേഷി വളരെ കുറവാണെന്നു തെളിയിക്കുന്ന വിവരങ്ങളാണ് പേലോഡിൽ നിന്നും പുറത്ത് വന്നിരുന്നത്. വിക്രം ലാൻഡറിലെ ചന്ദ്ര സർഫാസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ് എന്ന ഉപകരണമാണ് താപനില രേഖപ്പെടുത്തിയത്. ചന്ദ്രപ്രതലത്തിന്റെ 6 സെന്റീമീറ്റർ ആഴത്തിൽ പൂജ്യം ഡിഗ്രി സെന്റിഗ്രേഡാണ് താപനില. 8 സെന്റീമീറ്റർ എത്തുമ്പോഴേക്കും നെഗറ്റീവ് 10 ഡിഗ്രി സെൻഡിഗ്രേഡ് ഊഷ്മാവിലേക്ക് എത്തുകയും ചെയ്യുന്നു. ഇനിയും രണ്ട് സെന്റീമീറ്റർ താഴെയുള്ള താപനില കൂടി പരിശോധിക്കുവാൻ ഉണ്ടെന്നും ഇസ്രോ അറിയിച്ചിരുന്നു.
ഇന്നലെയാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷൻ ക്യാമറ എടുത്ത ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടത്. മൂന്നു മീറ്റർ മുന്നിലായി സ്ഥിതി ചെയ്യുന്ന ഗർത്തത്തിന്റെ ചിത്രങ്ങളാണ് റോവർ പകർത്തിയിരുന്നത്.
Comments