ഇന്ത്യയെ കണ്ട് മതിയായില്ലെന്നാണ് പാക് വ്ലോഗർ അബ്രാർ ഹസൻ പറയുന്നത് . ബൈക്കിൽ ഏകദേശം 90 രാജ്യങ്ങൾ സന്ദർശിച്ച ഹസൻ അടുത്തിടെയാണ് ഇന്ത്യയിൽ എത്തിയത് . എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ അത്ഭുതങ്ങൾ നൽകുന്ന ഒന്നാണെന്നാണ് ഹസന്റെ അഭിപ്രായം . ലാഹോറിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് അബ്രാർ ജനിച്ചത്, എന്നാൽ 2008 ൽ കോളേജ് പഠനത്തിനായി ജർമ്മനിയിലേക്ക് താമസം മാറി, ഇപ്പോൾ അവിടെ സ്ഥിര താമസം.നിലവിൽ യൂട്യൂബിൽ 1.5 ലക്ഷം വരിക്കാരുണ്ട്, ഇൻസ്റ്റാഗ്രാമിൽ 5 ലക്ഷം .
ദുബായിൽ നിന്ന് 2 തവണ ഇന്ത്യയിലേക്ക് വരാൻ വിസയ്‌ക്ക് അപേക്ഷിച്ചു . ഒരിക്കൽ കൊറോണ കാരണവും , മറ്റൊരിക്കൽ അജ്ഞാതമായ കാരണത്താലും വിസ നിരസിക്കപ്പെട്ടു .ഒടുവിൽ ഈ വർഷം മാർച്ചിലാണ് ഹസന് ഇന്ത്യയിലേയ്‌ക്ക് വിസ വന്നത് . ഇന്ത്യയിൽ യാത്ര ചെയ്യാൻ ധാരാളം സ്ഥലങ്ങളുണ്ട്, കൂടാതെ ഇന്ത്യയിലെ ടൂറിസ്റ്റ് വകുപ്പും വളരെ വികസിതമാണെന്നാണ് ഹസന്റെ അഭിപ്രായം.
ഇന്ത്യയിലേക്ക് വരണമെന്ന് ലോകത്തിലെ എല്ലാവർക്കും സ്വപ്നമുണ്ട്. കാരണം കുട്ടിക്കാലം മുതലേ നമ്മൾ ഇന്ത്യയെ കുറിച്ച് കേട്ടിട്ടുള്ളതാണ്. ഇരു രാജ്യങ്ങളുടെയും ചരിത്രവും സമാനമാണ്. ഇന്ത്യയെക്കുറിച്ചും ഞങ്ങൾ പുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ട്. നമ്മുടെ സംസ്കാരവും വളരെ സാമ്യമുള്ളതാണ്. അതിർത്തിക്കടുത്തു പോയാൽ ഇരുവശത്തും ഏതാണ്ട് എല്ലാം ഒന്നുതന്നെ. അതുകൊണ്ട് തന്നെ ഒരിക്കൽ ഇന്ത്യയിലേക്ക് വരണം എന്നൊരു സ്വപ്നം ഞങ്ങൾക്കുണ്ട്. ഇക്കുറി കേരളത്തിൽ നിന്ന് യാത്ര തുടങ്ങി.
ഇന്ത്യയിലെ ഓരോ സംസ്ഥാനവും ഒരു രാജ്യത്തിന് തുല്യമാണ്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. കാരണം എല്ലാ സംസ്ഥാനങ്ങളിലും ഭാഷ വ്യത്യസ്തമാണ്, സംസ്കാരം വ്യത്യസ്തമാണ്, വസ്ത്രധാരണം വ്യത്യസ്തമാണ്, ഭക്ഷണം വ്യത്യസ്തമാണ്. ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒന്നല്ല പല രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്ന പോലെ തോന്നും.
ഇന്ത്യയിൽ, എനിക്ക് എല്ലായിടത്തും എന്റെ ആരാധകരെ ഉണ്ടായിരുന്നു, എന്റെ വീഡിയോകൾ കാണുന്ന ആളുകളെ. അവരുടെ മുന്നിൽ ഞാനുണ്ടെന്ന് ആ ആളുകൾക്ക് വിശ്വസിക്കാനായില്ല .ഇന്ത്യയെക്കുറിച്ച് മോശമായി ഒന്നും ഞാൻ കേട്ടിട്ടില്ല. കാരണം ഞാൻ പാക് വാർത്തകൾ കേൾക്കാറില്ല. ഞാൻ കഴിഞ്ഞ 15 വർഷമായി ജർമ്മനിയിലാണ്
പാക് ജനത ഒരിക്കലും ഇന്ത്യക്കാരെ വെറുക്കുന്നില്ല. അതുപോലെ ഇന്ത്യയിലും. ഒരിക്കൽ പോലും എനിക്ക് ആരിൽ നിന്നും വെറുപ്പ് തോന്നിയിട്ടില്ല . നമ്മൾ മോശമായി പെരുമാറിയാൽ ഇക്കൂട്ടർ പാകിസ്താനെ കുറിച്ച് മോശമായി ചിന്തിക്കും. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഇന്ത്യയിൽ വളരെ മികച്ചതാണ്. അടിസ്ഥാന സൗകര്യങ്ങളും ഏറെ മുന്നോട്ടുപോയി. നിരവധി വിദേശ കമ്പനികൾ ഇന്ത്യയിലെത്തി. ആ കാര്യങ്ങളെല്ലാം താരതമ്യം ചെയ്യുമ്പോൾ പാകിസ്താൻ ഇപ്പോഴും അൽപ്പം പിന്നിലാണ്. – അബ്രാർ ഹസൻ പറഞ്ഞു.
Comments