എറണാകുളം: ഹൈക്കോടതിയിൽ നടപ്പാക്കുന്ന ഇ-ഫയലിംഗ് സമ്പ്രദായം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിവസം പട്ടിണി സമരം നടത്തി വക്കീൽ ഗുമസ്ഥന്മാർ. ഹൈക്കോടതിക്ക് സമീപമാണ് പട്ടിണി സമരം നടത്തിയത്.
കയ്യെഴുത്തു പ്രതി സ്വീകാര്യമല്ലെന്ന ഇ-ഫയലിംഗ് നിർദ്ദേശം ഭേദഗതി ചെയ്യണമെന്ന് കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ക്ലാർക്കുമാരുടെ തൊഴിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ അധികൃതർ മുന്നിൽ സമർപ്പിച്ചിട്ട് പരിഗണിച്ചില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
ഇഫയലിംഗ് സമ്പ്രദായം അഡ്വക്കേറ്റ് ക്ലർക്കുമാരുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്നാണ് ഉയരുന്ന ആശങ്ക. കയ്യെഴുത്ത് പ്രതികൾ സ്‌കാൻ ചെയ്ത് പിഡിഎഫ് രീതിയിൽ ഇ-ഫയൽ ചെയ്യുന്നതിന് ചട്ടം ഭേദഗതി ചെയ്യണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.
Comments