കണ്ണൂർ: ഉത്രാട പാച്ചിലിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ കൊക്കമാന്തി കളിയും അരങ്ങേറി. ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് ആറളത്തുകാരുടെ കൊക്കമാന്തികളി അരങ്ങേറിയത്. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം പണിയ വിഭാഗത്തിന്റെ കൂട്ടായ്മയാണ് കൊക്കമാന്തിക്കളി. താളത്തിലാണ് ഇതിന്റെ തുടക്കം. പിന്നാലെ തുടിയിൽ കൊട്ടുമുറുകുമ്പോൾ ചുവടിന്റെ വേഗം കൂടുന്നതാണ് രീതി. മരിച്ച് പോയവർക്ക് വേണ്ടിയുള്ള സ്മരണാർത്ഥമാണ് കൊക്കമാന്തിയാടുന്നത്.
കൊക്കമാന്തിക്കളിയിൽ ശരീരത്തിൽ മലദൈവങ്ങൾ ഉറഞ്ഞു തുള്ളുകയും ഇതോടെ വേദന മാറുമെന്നാണ് ഇവരുടെ വിശ്വാസം. കണ്ണൂരിലെ ഓണം വാരാഘോഷത്തിനെത്തിയ ആറളം ഫാമിലേയും തില്ലങ്കേരി ശങ്കരൻകണ്ടിയിലേയും ആദിവാസി കുടുംബങ്ങൾ നാടൻപാട്ടും ഗോത്ര നൃത്തവുമായി അരങ്ങ് തകർത്തു. മഹിളാ സമഖ്യയാണ് എല്ലാ പിന്തുണയോടെയും സജീവമായി ഒപ്പമുണ്ടായിരുന്നത്.
Comments