കൊച്ചി: സ്കൂളിൽനിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. 50- ഓളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സദ്യ കഴിച്ച് അടുത്ത ദിവസം പനിയും ഛർദിയുമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുകയായിരുന്നു. കുടിവെള്ളത്തിൽ നിന്നാണ് വിഷബാധയുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ
Comments