തിരുവനന്തപുരം: 2,000 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി എക്സൈസ്. തിരുവനന്തപുരം കോട്ടൂരാണ് സംഭവം. ഓണം ഡ്രൈവിന്റെ ഭാഗമായി നടത്തിയ തിരച്ചിലായിരുന്നു 2000 ലിറ്റർ കോട പിടികൂടിയത്. കോട്ടൂർ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ വാലിപ്പാറ കട്ടക്കുറ്റിതോട്ടുപാലത്തിന് സമീപത്തായി സൂക്ഷിച്ചിരുന്ന 260 ലിറ്റർ കോടയും കണ്ടെടുത്ത് നശിപ്പിച്ചു.
നിരവധി കേസുകളിൽ പ്രതിയായ കാട്ടാക്കട വീരണകാവ് സ്വദേശി ബാബുരാജിന്റെ വീട്ടിൽ നിന്ന് 35 ലിറ്റർ ചാരായവും 155 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ആര്യനാട് കോട്ടയ്‌ക്കകം മുറിയിൽ ആറിന്റെ തീരത്ത് സൂക്ഷിച്ച 1,560 ലിറ്റർ കോടയും കണ്ടെത്തി നശിപ്പിച്ചതായി എക്സൈസ് അറിയിച്ചു.
ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ ആർ. എസ്. രാജീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓണത്തിന് മുൻപും പല സ്ഥലത്ത് നിന്നും വൻ തോതിൽ കോടയും ചാരായവും പിടികൂടിയിരുന്നു.
Comments