കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചംഗ സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ സുഹൈൽ,മുഹമ്മദ് മുർഷിദ്,തജ്ദാർ,ഫിറോസ്, അബ്ദുൽ ജലീൽ എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോയതിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെയാണ് യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. വാഹനം തടഞ്ഞ് നിർത്തി ബലമായി പിടിച്ചിറക്കുകയായിരുന്നു.
പ്രതികളും യുവാവും തമ്മിൽ ഏകദേശം നാല് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടന്നിരുന്നു. ഇതാണ് തട്ടികൊണ്ട് പോകലിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് പോലീസിനെ വിവരറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments