പത്തനംതിട്ട: ഓണാഘോഷ പരിപാടികൾക്കിടെ 22 കാരിയെ കടന്നു പിടിച്ച 60-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയിലെ പൂമലയിലായിരുന്നു സംഭവം. സംഭവത്തിൽ പരുമല സ്വദേശിയായ പികെ സാബുവാണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട ഇയാൾ ഓണാഘോഷത്തിന്റെ തിരക്കിനിടെ പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാരും സംഘാടകരും ഇയാളെ തടഞ്ഞു വെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്. അനധികൃത മദ്യക്കച്ചവടം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments