പാരീസ്: മദ്യപിച്ച് ബോധം നഷ്ടമായ രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ ഈഫൽ ടവറിന്റെ മുകളിൽ കിടന്നുറങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രിയിൽ സുരക്ഷാസംവിധാനങ്ങൾ മറികടന്നാണ് വിനോദ സഞ്ചാരികൾ ടവറിന് മുകളിൽ കിടന്നുറങ്ങിയത്. ടവറിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ പൊതുജനങ്ങൾക്കായി അടച്ചിട്ടിരുന്ന സ്ഥലത്താണ് ഇവരുടെ ഉറക്കം. രാവിലെ 9:00ന് ടവർ തുറക്കുന്നതിന് മുമ്പായി ഇവരെ കണ്ടെത്തി സെക്യൂരിറ്റി ഗാർഡുകൾ ഉണർത്തുകയായിരുന്നു.
രാത്രി 10:40-ടെ എൻട്രി ടിക്കറ്റെടുത്ത ശേഷം മുകളിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവരും സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കുകയായിരുന്നു എന്നും ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു, ഇവരെ പുറത്തെത്തിക്കാനായി സ്പെഷ്യലിസ്റ്റ് യൂണിറ്റ് ഉൾപ്പെടെയുള്ള അഗ്നിശമന സേനാംഗങ്ങളെ അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
മദ്യപിച്ചത് കൂടിപോയതിനാലാണ് ഇരുവരും കുടുങ്ങിയതെന്നാണ് പ്രോസിക്യൂട്ടർ പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. രാത്രിയിൽ നുഴഞ്ഞുകയറുന്നവരെ കണ്ടെത്തിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ ടവർ പൊതുജനങ്ങൾക്കായി തുറക്കുന്നത് ഒരു മണിക്കൂറോളം വൈകിയാണ്.
Comments