ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിൽ വൻ തീപിടിത്തം. ജൊഹന്നാസ്ബര്ഗിലുണ്ടായ തീപിടുത്തതിൽ 74 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേർക്ക് ഗുരുതരമായ പരിക്കേറ്റു. അഭയാർത്ഥികൾ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവ സ്ഥലം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമോഫാസ സന്ദര്‍ശിച്ചു.
വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒന്നരമണിയോടെയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ നൂറുകണക്കിന് പേരെ സമീപപ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഭയാര്‍ത്ഥികളെ കൂടാതെ ഏകദേശം 15000ത്തോളം ഭവനരഹിതര്‍ താമസിക്കുന്ന സ്ഥലമാണ് ജോഹന്നാസ്ബെര്‍ഗ്. മുൻപും നിരവധി തവണ ഇവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്.
Comments