ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ 158 രൂപ കുറച്ചത്. സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചതായി എണ്ണ വിപണന കമ്പനി വൃത്തങ്ങൾ അറിയിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ഡൽഹിയിലെ ചില്ലറ വിൽപ്പന വില 1,522 ഇതോടെ രൂപയാകും. ഗാർഹിക പാചകവാതകത്തിന്റെ വില കുറച്ചതിന് പിന്നാലെയാണ് ഇത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഓഗസ്റ്റിൽ വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു. മേയിൽ ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോൾ ജൂണിൽ 83 രൂപ കുറഞ്ഞു. ഏപ്രിലിലും അവയുടെ വില യൂണിറ്റിന് 91.50 രൂപ കുറഞ്ഞു. പെട്രോളിയം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഈ വർഷം മാർച്ച് ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 350.50 രൂപയും ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് യൂണിറ്റിന് 50 രൂപയും വർദ്ധിപ്പിച്ചിരുന്നു.
Comments