കോട്ടയം: പ്രസവശേഷം യുവതി ആശുപത്രിയിൽ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ നേഴ്സായ അമ്പാറ ചിരട്ടയോലിപ്പാറ സ്വദേശിനി ആര്യമോൾ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30-നാണ് മരണപ്പെട്ടത്.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ യുവതിയെ പാലാ ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ആര്യമോളെ 22-ാം തീയതി ആണ് പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23-ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായതോടെ 26-ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Comments