കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. തീപ്പിടിത്തതിൽ ആർക്കും ആളപായമില്ല. താമരശ്ശേരി ചിപ്പിലിത്തോടിലാണ് സംഭവം. തീപിടിത്തമുണ്ടായതിനെ തുടർന്ന അഗ്നിശമനാസേന എത്തി തീയണച്ചു.
കത്തിനശിച്ച ലോറി ചുരത്തിൽ നിന്നും നീക്കിയതിന് ശേഷം ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കും. ഓണക്കാലത്ത് വയാനാട്ടിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കണ്ടെയ്നർ ലോറി കുടുങ്ങിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു.
Comments