ഇടുക്കി: രാജകുമാരി ബിവറേജ് ഔട്ട്‌ലെറ്റിൽ വിജിലൻസ് റെയ്ഡ് നടത്തി. മദ്യവിൽപ്പനയിൽ ക്രമക്കേട് കാണിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്. വിവിധഭാഷാ തൊഴിലാളികൾക്ക് ബില്ല് ഇല്ലാതെ മദ്യം നൽകുന്നു. പല മദ്യത്തിനും യഥാർത്ഥ വിലയിൽ കൂടുതൽ ഈടാക്കുന്നതായും റെയ്ഡിൽ കണ്ടെത്തി.
110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് രാജകുമാരി ഔട്ട്‌ലെറ്റിൽ ഈടാക്കിയിരുന്നത്. ഇത്തരത്തിൽ അനധികൃതമായി ഈടാക്കിയ പണം എത്രയാണെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് പരിശോധന നടത്തിയത്.
Comments