ശ്രീനഗർ : ജമ്മു കശ്മീരിലെ 2.5 ലക്ഷം വീടുകളിലും കടകളിലും ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാൻ തീരുമാനം. ക്യുആർ കോഡുകളുള്ള ഡിജിറ്റൽ നമ്പർ പ്ലേറ്റുകളാണ് സ്ഥാപിക്കുക . വീടുകൾ, കടകൾ, ഓഫീസുകൾ എന്നിവയിലെ ജിഐഎസ് മാപ്പിംഗിന്റെയും പ്ലേറ്റുകളുടെയും ചുമതല രണ്ട് സ്വകാര്യ കമ്പനികളെയാണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്.
അതേസമയം സർക്കാർ തീരുമാനത്തിനെതിരെ വിഘടനവാദി സംഘടനകൾ രംഗത്തെത്തി . ഇത്തരത്തിലുള്ള നീക്കം അപകടകരമാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) വക്താവ് സുഹൈൽ ബുഖാരി പറഞ്ഞു. നിലവിലെ ഭരണകൂടം കശ്മീരിലെ എല്ലാവരെയും നിരീക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ മുഴുവൻ അഭ്യാസവും പണം പാഴാക്കൽ മാത്രമാണെന്ന് എൻസി വക്താവ് ഇമ്രാൻ നബി പറഞ്ഞു .
വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച കശ്മീരിൽ വീണ്ടും കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . ജമ്മുവിൽ പേരില്ലാത്ത നിരവധി തെരുവുകളും പാതകളും ഉണ്ട് . “അത്തരത്തിലുള്ള എല്ലാ തെരുവുകൾക്കും പാതകൾക്കും ഒരു ഡിജിറ്റൽ നമ്പറും പുതിയ പേരും ഉണ്ടായിരിക്കും, അതിനാൽ ആളുകൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനുള്ള ഡാറ്റ സമാഹരിക്കാൻ ജെഎംസിക്ക് കഴിയും- അധികൃതർ പറഞ്ഞു .
ഓരോ വീടിനും കടയ്‌ക്കും മറ്റ് കെട്ടിടങ്ങൾക്കും ക്യുആർ കോഡ് നൽകും. ജനങ്ങൾക്ക് ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ, ശുചീകരണം, തെരുവുകൾ, പാതകൾ, അഴുക്കുചാലുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ നിർമ്മാണം, തെരുവ് വിളക്കുകൾക്കായുള്ള അഭ്യർത്ഥന, മാലിന്യം ഉയർത്തൽ, സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ തേടൽ തുടങ്ങിയ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. .
Comments