മലപ്പുറം: നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുട്ടിക്ക് നീന്തൽ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
അതേസമയം ഇടുക്കിയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. അമ്മയ്‌ക്കും സഹോദരനുമൊപ്പം ഇടുക്കിയിൽ വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു യുവതി. കൊല്ലം കണ്ണനെല്ലൂർ സ്വദേശി സഫ്‌ന സലിം (21) ആണ് മരിച്ചത്. ഒന്നാം വർഷ ബിഎഡ് വിദ്യാർത്ഥിനിയാണ് സഫ്‌ന. വളഞ്ഞങ്ങാനത്തിന് സമീപത്തുവെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments