തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി മൂലം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. വരുന്ന നാല് ദിവസത്തേക്കാണ് മഴ മുന്നറിയിപ്പ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ആലപ്പുഴയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂന മർദ്ദത്തിന്റെ സഞ്ചാരപാതയ്‌ക്ക് അനുസൃതമായി വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കാനാണ് സാദ്ധ്യത. മലയോര മേഖലകളിലെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും രാത്രി സഞ്ചാരം പരമാവതി ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കാലവർഷക്കാറ്റിനെ തുടർന്ന് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഇന്നലെ പുലർച്ചയോടെ ആരംഭിച്ച മഴ ഉച്ചവരെ നീണ്ടു നിന്നിരുന്നു. മലയോര മേഖലകളിലായിരുന്നു ശക്തമായ മഴ ഉണ്ടായിരുന്നത്. പത്തനംതിട്ടയിൽ ഗവിക്കും മൂഴിയാറിനും ഇടയിൽ സായിപ്പിൻകുഴിയിൽ ഉരുൾപ്പൊട്ടലുണ്ടായി.
Comments