കൊല്ലം: ചെറിയ ഫ്രൂട്ടി കുപ്പികളിൽ നിറച്ച വ്യാജ മദ്യവുമായി യുവാവ് അറസ്റ്റിൽ. ശാസ്താംകോട്ട കണർത്താകുന്നം നന്ദു ഭവനത്തിൽ ഉദയനാണ് അറസ്റ്റിലായത്. എട്ട് ലിറ്റർ വ്യാജമദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്.
വ്യാജ മദ്യം ചെറിയ ഫ്രൂട്ടി കുപ്പികളിൽ നിറച്ച ശേഷം ആവശ്യക്കാർക്ക് സ്കൂട്ടറിൽ കൊണ്ടുനടന്ന് വിൽപ്പന നടത്തുന്നതായിരുന്നു പതിവ്. ഇതിന് വേണ്ടി പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൽ സർക്കാർ അംഗീകൃത ലേബലുകളോ, ഹോളോഗ്രാം സ്റ്റിക്കറോ ഒന്നും തന്നെ പതിച്ചിട്ടുണ്ടായിരുന്നില്ല. എക്സൈസ് ഇൻസ്പെക്ടർ അജയ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments