ചെന്നൈ: ഒരു മതത്തിന് നേരെയുള്ള സംഘടിത ആക്രമണമാണ് തമിഴ്‌നാട് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഉയനിധി സ്റ്റാലിൻ നടത്തിയത് വംശഹത്യയ്‌ക്കുള്ള ആഹ്വാനമാണ്. എല്ലാ മതങ്ങളും എത്തുന്നതിന് മുൻപ് ഇവിടെ ഉണ്ടായിരുന്നു ധർമ്മമാണ് സനാതന ധർമ്മം. മുകളന്മാരും ഈസ്റ്റ് ഇന്ത്യ കമ്പനിയും ക്രിസ്ത്യൻ മിഷണറിമാരും വിചാരിച്ചിട്ടും ഹിന്ദുമതത്തെ തകർക്കാൻ സാധിച്ചിട്ടില്ല. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുമെന്ന് ആഹ്വാനം ചെയ്യാൻ ഉദയനിധി സ്റ്റാലിൻ ആരാണെന്നും അണ്ണാമലൈ ചോദിച്ചു.
സ്വയം ക്രിസ്ത്യനിയെന്ന് വെളിപ്പെടുത്തിയിട്ടുള്ള ആളാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ അദ്ദേഹം നടത്തിയിരിക്കുന്നത് ഹിറ്റലർ നടത്തിയതിന് സമാനമായ വംശഹത്യാ ആഹ്വാനമാണ്. ഇത് ഒരു മതത്തിന് നേരെയുള്ള സംഘടിത ആക്രമണമാണ്. ഇന്ത്യയിലെ 142 കോടി ജനങ്ങളും ഇതിനെ അപലപിക്കണം. ക്രിസ്തുമതവും ഇസ്ലാംമതവും വരുന്നതിനും മുൻപേ ഇവിടെ നിലനിന്നിരുന്ന ധർമ്മമാണ് സനാതന ധർമ്മം. മുഗളന്മാരും ഈസ്റ്റ് ഇന്ത്യ കമ്പനിയും പിന്നാലെ വന്ന ക്രിസ്ത്യൻ മിഷണറിമാരും നന്നായി ശ്രമിച്ചിട്ടും ഹിന്ദുമതത്തെ തകർക്കാൻ സാധിച്ചില്ല. ഹിന്ദുമതത്തെ തകർക്കും എന്നുപറയാനും മാത്രം ഉയനിധി ആരാണ്. എഴുതി തയ്യാറാക്കിയ പ്രസംഗമാണ് ഉദയനിധി അവിടെ നടത്തിയത്. അതിനെ നാക്കുപിഴയായി കണേണ്ടതില്ല. അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി പ്രസംഗം ആരംഭിച്ചത്. നിങ്ങൾ സനാതന ധർമ്മ വിരുദ്ധ സമ്മേളനമല്ല സനാതന ധർമ്മ ഉന്മൂലന സമ്മേളനമാണ് നടത്തിയിരിക്കുന്നത്. അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ച് ഉദയനിധി സ്റ്റാലിൻ രംഗത്തുവന്നു. സനാതന ധർമ്മം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനാലാണ് തനിക്ക് അങ്ങനെ പറയേണ്ടിവന്നതെന്നും പെരിയാർ അടക്കമുള്ളവരുടെ അഭിപ്രായവും ഇത് തന്നെയായിരുന്നു എന്നും ഉദനിധി സ്റ്റാലിൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അതിന്റെ പേരിൽ എന്ത് പ്രത്യാഘാതം ഉണ്ടായാലും നേരിടാൻ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി.
Comments