ഗുവാഹത്തി : ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ലിന്റെ ഡ്രാഫ്റ്റിംഗ് 5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിന് ശക്തമായ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 2 ശനിയാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, “സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിന് ശക്തമായ പൊതുജന പിന്തുണയുണ്ടെന്ന്” പ്രസ്താവിച്ചത്.
തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X- ൽ (മുമ്പ് ട്വിറ്റർ) ശർമ്മ എഴുതി, “ഞങ്ങളുടെ പൊതു അറിയിപ്പിന് മറുപടിയായി ഞങ്ങൾക്ക് ആകെ 149 നിർദ്ദേശങ്ങൾ ലഭിച്ചു. ഇതിൽ 146 നിർദ്ദേശങ്ങൾ ബില്ലിന് അനുകൂലമാണ്, ഇത് ശക്തമായ പൊതുജന പിന്തുണയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, മൂന്ന് സംഘടനകൾ ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ചു.
നിർദ്ദിഷ്ട നിയമനിർമ്മാണത്തിന്റെ അന്തിമ കരട് ഇപ്പോൾ ആരംഭിക്കുമെന്നും 45 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ശർമ്മ പറഞ്ഞു.
‘ലവ് ജിഹാദ്’ എന്ന വിഷയവും ബില്ലിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. ഡിസംബറോടെ നിയമസഭാ സമ്മേളനത്തിൽ അത് അവതരിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, നിർദ്ദിഷ്ട നിയമത്തെക്കുറിച്ച് പൊതുജനാഭിപ്രായം തേടി അസം സർക്കാർ ഓഗസ്റ്റ് 21 ന് നോട്ടീസ് നൽകിയിരുന്നു.
ആഗസ്റ്റ് 30-നകം ഇമെയിൽ വഴിയോ തപാൽ മുഖേനയോ ജനങ്ങളോട് അഭിപ്രായം അയക്കണമെന്ന് നോട്ടീസിൽ അഭ്യർത്ഥിച്ചിരുന്നു.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS-5) പ്രകാരം, “അസാമിലെ ഹിന്ദു സ്ത്രീകൾക്കിടയിൽ ഏകദേശം 1.8% വും, മുസ്ലീം സ്ത്രീകളിൽ ഇത് 3.6% വും ആണ്.”
ബഹുഭാര്യത്വം നിരോധിക്കുന്ന നിയമം കൊണ്ടുവരാനുള്ള ആസാം നിയമസഭയുടെ അധികാരത്തെക്കുറിച്ച് പഠിക്കാൻ അസം സർക്കാർ മെയ് 12 ന് ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകി. ആഗസ്റ്റ് 6ന് സമർപ്പിച്ച റിപ്പോർട്ടിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിന് നിയമം കൊണ്ടുവരാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് റൂമി കുമാരി ഫുകൻ അധ്യക്ഷനായ നാലംഗ വിദഗ്ധ സമിതിയിൽ സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ദേവജിത് സൈകിയ, മുതിർന്ന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നളിൻ കോഹ്ലി, മുതിർന്ന അഭിഭാഷകൻ നെകിബുർ സമാൻ എന്നിവരും ഉൾപ്പെട്ടിരുന്നു.
Comments