ന്യൂഡൽഹി ; നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെ കൊലപ്പെടുത്തി 14 കാരൻ . ഡൽഹിയിലെ ഓഖ്‌ലയിലെ ജാമിയ നഗറിലെ ബട്‌ല ഹൗസ് ഏരിയയിലാണ് സംഭവം. മുഹമ്മദ് വസീം എന്ന 28 കാരനാണ് മരിച്ചത്.
അദ്ധ്യാപകൻ തന്നെ പലതവണ പീഡിപ്പിക്കുകയും , ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. തുടർന്ന് സഹികെട്ടാണ് താൻ അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കുട്ടി പറഞ്ഞു.
മരിച്ചയാൾ സ്വവർഗാനുരാഗിയാണെന്നും രണ്ട് മാസം മുമ്പാണ് കുട്ടിയുമായി പരിചയപ്പെട്ടതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു. അദ്ധ്യാപകന്റെ മൊബൈലിൽ നിന്ന് കുറിയെ പീഡനത്തിനിരയാക്കുന്ന വീഡിയോകൾ പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന ഫ്‌ളാറ്റ് വസീമിന്റെ പിതാവ് ജമീൽ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ്.
Comments