കണ്ണൂർ: മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ലിജേഷ്.
കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കീഴൂരില്‍ വച്ച് കാറുമായി ഉരസിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്.
Comments