ആലപ്പുഴ: കൂട്ടുകാരുമൊത്ത് ഫുട്‌ബോൾ കളിക്കാൻ പോകുന്നതിനിടെ കാൽ വഴുതി കടലിൽ വീണ് ഏഴാം ക്ലാസുകാരനെ കാണാതായി. ആലപ്പുഴ തുമ്പോളി സ്വദേശി അലനെ(12) യാണ് കാണാതായത്. വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. പൊഴിമുറിച്ച് കടക്കവെ കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പ്രഥമിക നിഗമനം.
വിവരമറിഞ്ഞ് സമീപത്തെ മത്സ്യത്തൊഴിലാളികളും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. അതേസമയം കടൽ പ്രക്ഷുബ്ധമായതോടെ കോസ്റ്റ് ഗാർഡ് സംഘമെത്തി തിരച്ചിൽ തുടരുകയാണ്. തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അലൻ.
Comments