ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സ്കൂള്‍ അദ്ധ്യാപകന് ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ പിടിയിലായി. പ്രദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനെതിരെ പത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായെത്തിയതെന്നാണ് വിവരം. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത അഷ്റഫ് ഖുറേഷിയാണ് പിടിയിലായത്.
സാജിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനെതിരെ രജൗരിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി)യും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കൂടുതല്‍ നിയമനടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സ്കൂളിലെ നിരവധി പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Comments