ന്യൂഡല്‍ഹി: 2014 മുതല്‍ 2023 വരെ ഒരുദിവസം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അവധിയെടുത്തിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍. പ്രധാനമന്ത്രിയായി ഒമ്പത് വര്‍ഷം പിന്നിട്ട അദ്ദേഹം ഒരു ദിവസം പോലും ജോലിയില്‍ നിന്ന് അവധി എടുത്തിട്ടില്ല. പ്രഫുല്‍ പി സര്‍ദ്ദ എന്നയാളുടെ വിവരവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പിഎംഒ ഓഫീസ് നല്കിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
2014 മേയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 3000-ത്തിലധികം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ പറയുന്നു. ‘പ്രധാനമന്ത്രി എല്ലാ സമയത്തും ഡ്യൂട്ടിയിലാണ്’ എന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.
വിവരവകാശ രേഖയുടെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ട് വികാസ് എന്നയാളിട്ട ട്വിറ്റര്‍(എക്സ്) കുറിപ്പാണ് വൈറലായത്. പലരും പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
No leave has been taken (availed) by PM @narendramodi after taking over office since 2014 and in 9 years he has attended more than 3000 events-functions. Reply to RTI Query pic.twitter.com/tjfEV37qTs
— Vikas Bhadauria (@vikasbha) September 4, 2023
“>
Comments